Sunday 4 September 2011

സൂക്ഷിക്കുക,വട്ടന്മാർ ഇറങ്ങിയിട്ടുണ്ട്......

ഡ്രൈവിങ് രസകരമാണു....വണ്ടിയുമായി റോഡിലിറങ്ങുമ്പോൾ നാം കരുതണം ഒരു ഭ്രാന്തൻ എവിടെനിന്നോ വണ്ടിയോടിച്ചു വരുന്നുണ്ടെന്ന്...ഇന്നു ഞാൻ റോഡിലിറങ്ങിയപ്പോൾ ഒന്നല്ല,ഡസൻ കണക്കിനു ഭ്രാന്തന്മാരാണു വണ്ടിയുമായിറങ്ങിയതെന്നു കണ്ടു....ഒരു സ്കോഡക്കാരൻ റോഡ് അവൻ തീരെഴുതിവാങ്ങിയതുപോലെ ബ്ലോക്ക് ചെയ്തു നിർത്തി ബൈക്ക് കാരനു മായി സല്ലപിക്കുന്നു.....ഇനി അവന്റെ അമ്മായിയപ്പൻ കാറിനൊപ്പം റോഡും സ്ത്രീ ധനമായി കൊടുത്തതാണോ എന്തോ...! മറ്റൊരു വട്ടൻ 15 കിലോമീറ്റർ സ്പീഡി ലാണു പോകുന്നത്....അവന്റെ പുറകെ പോകുന്നവരും അങ്ങിനെ പോയാൽ മതി എന്നാണു അവന്റെ തീരുമാനം....സൈഡ് കൊടുക്കുന്ന പ്രശ്നമേയില്ല....മൂന്നാമത്തെ വട്ടൻ എതിരെ റോങ് സൈഡിലൂടെ പാഞ്ഞു വന്ന് തൊട്ടു തൊട്ടില്ല എന്ന മട്ടിൽ കടന്നു പോയപ്പോൾ എന്റെ വണ്ടി റോഡിൽ നിന്നും ഇറങ്ങിയോടുകയായിരുന്നു....മൊബൈൽ ഫോണിലൂടെ സംസാരിച്ചു വണ്ടിയോടിക്കരുതെന്ന നിയമം അവനെ ഉദ്ദേശിച്ചുള്ളതല്ലെന്ന മട്ടിലാണു ഒരു ബൈക്ക് വട്ടൻ ഉച്ചത്തിൽ സംസാരിച്ച് വണ്ടിയോടിച്ചുപോകുന്നതു കണ്ടത്....ഒരു കുഴി പോലും ഒഴിവാക്കാതെ എല്ലാറ്റിലും ചാടിക്കാൻ നേർച്ചയെടുത്ത ഒരു ആൾട്ടോ വട്ടനേയും കണ്ടു.... പോക്കറ്റ് റോഡിൽ നിന്നും എന്റെ മുന്നിലേക്ക് ആത്മഹത്യക്കെന്നോണം എടുത്തുചാടിയ ബൈക്ക് വട്ടനെ തട്ടാതെ എനിക്കു വണ്ടി നിർത്താൻ കഴിഞ്ഞത് മരിച്ചുപോയ എന്റെ അഛന്റേയും അമ്മയുടേയും അനുഗ്രഹം കൊണ്ടായിരിക്കാം..!!!